ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി; 4 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം; എസ് ചന്ദ്രശേഖര്‍ കണ്ണൂര്‍ കളക്ടര്‍

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. 4 ജില്ലകളില്‍ കളക്ടര്‍മാരെ മാറ്റി. മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കളക്ടര്‍മാരെയാണ് മാറ്റിയത്.എസ് ചന്ദ്രശേഖര്‍ ആണ് പുതിയ കണ്ണൂര്‍ കളക്ടര്‍.കണ്ണൂര്‍ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. മലപ്പുറം കളക്ടര്‍ ഗോപാലകൃഷ്ണന്‍ എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആര്‍ പ്രേംകുമാര്‍ മലപ്പുറത്തെത്തും. എ ഗീത വയനാട് ജില്ലാ കളക്ടറാകും. വയനാട് ജില്ലാ കളക്ടറായിരുന്ന അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും . അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കളക്ടര്‍ അബ്ദുള്‍ നാസറിനെ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറാക്കി. പകരം അപ്‌സാന പര്‍വീന്‍ കൊല്ലം കളക്ടറാകും.

പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറായി ടി വി അനുപമയെ നിയമിച്ചു. എന്‍ട്രസ് കമ്മീഷണറുടെ അധിക ചുമതലയും അനുപമയ്ക്കാണ്. ജി എസ് ടി സ്‌പെഷ്യല്‍ കമ്മീഷണറായി മുഹമ്മദ് വൈ സഫറുള്ളയെ നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസര്‍ പുതിയ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറുമാകും.