കുട്ടികള്‍ക്കുള്ള കോര്‍ബേവാക്‌സ് വാക്‌സിന്‍ വിദഗ്ധ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നല്‍കി. ബയോളജിക്കല്‍ ഇ യുടെ കുട്ടികള്‍ക്കുള്ള കോര്‍ബേവാക്‌സ് രണ്ടും, മൂന്നും ഘട്ട പരീക്ഷണത്തിനാണ് അനുമതി. 30 കോടി വാക്‌സിനുകള്‍ക്കായി സര്‍ക്കാര്‍ 1500 കോടി രൂപ മുന്‍കൂറായി ബയോളജിക്കല്‍ ഇ ക്ക് നല്‍കി കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. 5 നും 18 നും ഇടയില്‍ പ്രായമായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണം രാജ്യത്തെ 10 കേന്ദ്രങ്ങളിലാക്കും നടക്കുക.
അതേസമയം രണ്ടും മൂന്നും ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന ഭാരത് ബയോടെകിന്റെ കൊവാക്‌സിന്റെ പരീക്ഷണഫലം ഈ മാസം പുറത്തിറക്കും. അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് സൈഡസ് കാഡില അധികൃതരെ സമീപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യ ആഴ്ചയോടെ വാക്‌സിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.