ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെ ഇരുവരുടെയും ഫോട്ടോ ഔദ്യോഗിക പേജില്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 42ാം വിവാഹ വാര്‍ഷികാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ആഘോഷിക്കുന്നത്. 1979 സെപ്റ്റംബര്‍ 2 നായിരുന്നു ഇവരുടെ വിവാഹം. മുഖ്യമന്ത്രിക്കും കമലയ്ക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നതും. പ്രമുഖരുള്‍പ്പെടെയുള്ളവര്‍ ആശംസ അറിയിച്ചിട്ടുണ്ട്.
അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി ചടയന്‍ ഗോവിന്ദനാണ് പിണറായിയുടെയും കമലയുടെയും വിവാഹത്തിന് ആളുകളെ ക്ഷണിച്ചത്.
‘സുഹൃത്തേ, സ: പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടി മാസ്റ്ററുടെ (ഒഞ്ചിയം) മകള്‍ കുമാരി ടി. കമലയും തമ്മിലുള്ള വിവാഹം 1979 സെപ്റ്റംബര്‍ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ച് നടത്തുന്നതാണ്. തദവസരത്തില്‍ താങ്കളുടെ സാന്നിദ്ധ്യമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ചടയന്‍ ?ഗോവിന്ദന്‍, സെക്രട്ടറി, കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി, കണ്ണൂര്‍ ജില്ലാ കമ്മറ്റി. സമ്മാനങ്ങള്‍ സദയം ഒഴിവാക്കുക എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിവാഹക്ഷണക്കത്തിലെ വാക്കുകള്‍.