കോണ്‍ഗ്രസ്സ് തര്‍ക്കത്തിനിടെ കെ.പി.സി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിക്കാഴ്ച നടത്തി

ഡി.സി.സി. അധ്യക്ഷ പട്ടികയ്ക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി.കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്റെ കണ്ണൂരിലെ വസതിയിലാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസിലെ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഔദ്യോഗികമായ ഒരു കൂടിക്കാഴ്ചയല്ലെന്നാണ് വിവരം.


ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. എ ഐ ഗ്രൂപ്പുകള്‍ അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്
മുന്നോട്ട് പോകേണ്ട കാര്യത്തില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ്‌
ലഭ്യമാകുന്ന വിവരം.