ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നാണ് മണി ഹെയ്സ്റ്റ്.സെപ്റ്റംബര്‍ മൂന്നിന് മണി ഹെയിസ്റ്റിന്റെ അഞ്ചാം സീസണ്‍ പുറത്തിറങ്ങാനിരിക്കെ ആവേശത്തിലാണ് ആരാധകര്‍. ഏറെ സംഘര്‍ഷഭരിതമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്. പ്രൊഫസറെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷം മറ്റൊരു വശത്തും.
നെറ്റ്ഫ്‌ളിക്‌സിലെ മണി ഹെസ്റ്റിനായി ലോകം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ ഈ വെബ് സിരീസിനായി ആവേശം ഇത്തിരി കൂടുതലാണ് ജയ്പൂരിലെ സ്ഥാപന മേധാവിക്ക്. മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍ റിലീസ് ദിവസമായ സെപ്റ്റംബര്‍ മൂന്നിന് കമ്പനിക്കാകെ അവധി ന്‌ലകിയിരിക്കുകയാണ് ജയ്പൂരിലെ വേര്‍വ് ലോജിക്ക് സിഇഒ അഭിജിത് ജെയന്‍. ജീവനക്കാര്‍ക്ക് മണി ഹെയ്സ്റ്റ് കാണാനാണ് അവധി നല്‍കിയിരിക്കുന്നത്. ഇടയ്ക്ക് അവധിയെടുക്കുന്നത് നല്ലതാണെന്ന് പറഞ്ഞ സിഇഒ സീരീസിലെ തീം സോങ്ങായ ‘ബെല്ല ചാവ്’ എന്നെഴുതിയാണ് ജീവനക്കാര്‍ക്കുള്ള ഇ മെയില്‍ അവസാനിപ്പിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് 4-ാമത്തെ സീസണ്‍ അവസാനിച്ചത്. ഏറെ സംഘര്‍ഷഭരിതമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്.
ലോകം മുഴവന്‍ ഭാഷാ-പ്രായ-ലിംഗ ഭേദമന്യേ മണി ഹെസ്റ്റിന്റെ ആരാധകരാണ്.