നവജാത ശിശുവിനെ ഉപേക്ഷിച്ചു ; 17 കാരിയായ അമ്മയ്‌ക്കെതിരെ കേസെടുക്കുമെന്ന് പോലീസ്

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയെ കൊലപ്പെടുത്തിയതിന് പതിനേഴുവയസ്സുകാരിയായ അമ്മക്കെതിരെ പൊലീസ് കേസെടുക്കും.ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു .പെൺകുട്ടിയെ ഗർഭിണിയാക്കിയ എറണാകുളം സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.