സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായുള്ള രാത്രികാല കർഫ്യൂ ഇന്ന് മുതൽ . രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ യാത്രകൾക്ക് അനുമതിയുണ്ട് .ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങള്‍, അവശ്യ മേഖല സേവന മേഖലയിലുള്ളവര്‍,മരണത്തെ തുടര്‍ന്നുള്ള യാത്രഎന്നിവയ്ക്കാണ് ഇളവുകൾ. വിമാനം,ട്രയിന്‍, ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.അതേസമയം പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും. വാർഡുകളിലെ ലോക്ക്ഡൗൺ, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലേക്ക് മാറ്റുന്നതും ഈയാഴ്ച്ച നടപ്പാക്കും. മറ്റന്നാൾ നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ദ്ധരെ വിളിച്ചുചേർത്തുള്ള നിർണായക യോഗവും നടക്കും.