യു ഡി എഫിനകത്തും പൊട്ടിത്തെറി; യു ഡി എഫ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ആർ എസ് പി

ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ടു കോൺഗ്രസിലെ പൊട്ടിത്തെറി തുടരുന്നതിനിടെ യുഡിഎഫ് യോഗത്തിൽനിന്നു വിട്ടുനിൽക്കാനുള്ള തീരുമാനവുമായി ആർഎസ്പി. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും നടപടിയില്ലാത്തതുകൊണ്ടാണു തീരുമാനമെന്നു കോൺഗ്രസിനെ അറിയിച്ചതായി ആർഎസ്പി നേതാക്കൾ പറഞ്ഞു.ഉഭയകക്ഷി ചർച്ച കഴിഞ്ഞതിനു ശേഷം മാത്രം യുഡിഎഫ് യോഗത്തിൽ പങ്കെടുത്താൽ മതിയെന്നു കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനിച്ചിരുന്നു. . കത്തു ലഭിച്ചു ദിവസങ്ങൾ പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാവു വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ എന്നിവർ യാതൊരു തീരുമാനവും എടുക്കാത്തതിൽ ആർഎസ്പി അതൃപ്തിയിലാണ്.