പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസിലാണ് കഴിഞ്ഞ ജൂണ്‍ 22ന് മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയായ ശ്രീനാഥ് റിമാന്ഡിലായത്. കഴിഞ്ഞ ഏപ്രിലിൽ സ്കൂളിൽ നിന്നു സ്പെഷൽ ക്ലാസ് കഴിഞ്ഞുവന്ന വിദ്യാർഥിനിയെ പ്രതി സ്വന്തം വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. വിദ്യാർഥിനിയുടെ മൊഴി പ്രകാരം ആണ് യുവാവിനെതിരെ പോക്സോ കുറ്റം ചുമത്തി തിരൂരങ്ങാടി പൊലീസ് കേസ് എടുത്തത്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിരുന്നു. തുടക്കം മുതൽ തന്നെ പതിനെട്ടുകാരനായ ശ്രീനാഥ് കുറ്റം എതിർത്തിരുന്നു. തുടർന്ന് ശ്രീനാഥിന്റെ ആവശ്യപ്രകാരം ഡി എൻ എ ടെസ്റ്റിന് അനുമതി നൽകി. ഫലം നെഗറ്റീവ് ആയതോടെ ശ്രീനാഥിന് മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീനാഥിനെ തിരൂര്‍ സബ് ജയില്‍നിന്ന് പുറത്തിറക്കി.
“ഞാനും ആ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേയുള്ളൂ. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ല.ജയിലിൽ കഴിഞ്ഞ 35 ദിവസങ്ങൾക്ക് ആര് സമദാനം പറയും “– ശ്രീനാഥ് പറഞ്ഞു
അതെ സമയം പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ ഇനിയും വിശദമായ പുനരന്വേഷണം വേണ്ടി വരും.
