കാബൂൾ: അഫ്ഗാനിതനിലെ ഒരു ചാനലിലെ അവതാരകനെകൊണ്ട് രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും താലിബാന്‍ പറയിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.അവതാരകൻ ഇത് പറയുമ്പോൾ പിറകിൽ തോക്കേന്തി നിൽക്കുന്ന താലിബാൻ തീവ്രവാദികളെ കാണാം . അഫ്ഗാനില്‍ ‘ സമാധാനം’ പുനസ്ഥാപിക്കാന്നാണ് മാധ്യമങ്ങളിലൂടെ പ്രചരണവുമായി താലിബാന്‍ എത്തിയത് .
ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക മസിഹ് അലിനെജാദാണ് വീഡിയോ പങ്കു വച്ചത് . പേടിച്ചരണ്ട മുഖത്തോടെയാണ് അവതാരകന്‍ ഇത് പറയുന്നതെന്ന് മസിഹ് ട്വീറ്റ് ചെയ്തു.‘ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ ഭയത്തിന്റെ പര്യായമാണ് താലിബാന്‍. ഈ വീഡിയോ ഇതിന്റെ മറ്റൊരു തെളിവ് മാത്രമാണ്,’ മസിഹ് പറഞ്ഞു.