ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ പ്രതികരണം നടത്തി. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് വേണ്ടത്ര ചർച്ചകൾ നടത്തിയിട്ടില്ലെന്നും ചർച്ചകൾ നടന്നതായി വരുത്തി തീർക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇരുവരുടെയും പരാതി . എന്നാൽ സുധാകരന് പിന്തുണയുമായി കെ മുരളീധരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.
ഉമ്മൻ ചാണ്ടിയുടെ പ്രതികരണം
ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായാണ് തൻറെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചത്. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ നൽകിയത്. എന്നാൽ എവിടെയും ചർച്ച ഉണ്ടായില്ല. ഇല്ലാത്ത ചർച്ച നടന്നു എന്ന തരത്തിൽ കാര്യങ്ങൾ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ
കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായി അംഗീകരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ കാണും. ഇക്കാര്യത്തിൽ കുറേക്കൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കേണ്ടതായിരുന്നു. ഹൈക്കമാൻഡിന്റെ ഇടപെടൽ കുറച്ചു കൊണ്ടുവരേണ്ടതായിരുന്നു. ഉമ്മൻചാണ്ടിയോടും എന്നോടും പറഞ്ഞത് കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ്. അതുണ്ടായിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് ഹൈക്കമാൻഡിനെ സമീപിക്കേണ്ടി വന്നത്.’ ഏതായാലും അത്തരം കൂടുതൽ ചർച്ചകൾ ഇനിയും സംസ്ഥാന തലത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. 14 ഡിസിസി പ്രസിഡണ്ടുമർക്കും പാർട്ടിയെ മുമ്പോട്ടുകൊണ്ടു പോകാൻ ആകട്ടെ എന്ന് ആശംസിക്കുന്നു.
കെ മുരളീധരന്റെ പ്രതികരണം.
കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണ് . അത് മാത്രമാണ് ഇപ്പോഴും ഉണ്ടായത് .എല്ലാവർക്കും അവരുടേതായ നിലപാടുകളുണ്ട്. യോഗ്യരായവരെയാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്. ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആ പ്രായം എന്ന് പറയുന്നത് അവരൊക്കെ സീനിയേഴ്സ് ആണ്. നന്നായി പ്രവർത്തിക്കാൻ കഴിയുന്നവരാണ്. എം.പിമാരുമായും എം.എൽ.എമാരുമായും മുൻ പ്രസിഡന്റുമാരുമായും ചർച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്’-
കെ സുധാകരൻ
ഉമ്മൻചാണ്ടിയെ പോലെ ഒരാൾ ഇങ്ങനെ പ്രതികരിച്ചതിൽ വിഷമമുണ്ട് . ഭാരവാഹിപ്പട്ടികയിൽ മുൻകാലങ്ങളിൽ എത്ര ചർച്ച നടത്തിയെന്നും സുധാകരൻ ചോദിച്ചു.പരസ്യപ്രസ്താവന അദ്ദേഹം ഒഴിവാക്കേണ്ടത് ആയിരുന്നു. ചർച്ച നടത്തിയിട്ടില്ലെന്ന് വധം തെറ്റാണ് .