ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും വിലക്കേർപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലാണ് സംഗീതവും ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 15-ന് താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെ പിരിച്ചുവിട്ടത്തിന് പിന്നാലെയാണിത്.ഇതിനിടെ തലസ്ഥാനമായ കാബൂളിലെ വിവിധ കമ്പനികളും സ്ഥാപനങ്ങളും വനിതാ ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.അതേ സമയം സ്ത്രീകള്‍ ജോലി ചെയ്യുന്നതിന് തടസ്സമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഇസ്ലാമിക രീതിയില്‍ പഠനം തുടരാമെന്നുമാണ് താലിബാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.