പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം അഫ്ഗാന്‍ വിഷയത്തില്‍ സര്‍വകക്ഷിയോഗം ഇന്ന്. പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗമാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിലെ രക്ഷാദൗത്യം, അഫ്ഗാന്‍ നയം എന്നിവ യോഗത്തില്‍ വിശദീകരിക്കും.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്. അഫ്ഗാനില്‍ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളില്‍ നിന്ന് ഇന്ന് പുറപ്പെടും. കാബൂളില്‍ വ്യോമസേന നടത്തുന്ന ഒഴിപ്പിക്കലിന്റെ അവസാന വിമാനമാകും ഈ സര്‍വീസ്. ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്‍, നേപ്പാള്‍ പൗരന്മാരും ഡല്‍ഹിയിലെത്തും.