ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും സിസിടിവികള്‍ സ്ഥാപിക്കും. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കണക്ട് ചെയ്യും. ആശുപത്രി മാനേജുമെന്റുകള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.