പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയവർക്കെതിരെ വെടിയുതിർത്ത് താലിബാൻ

അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ.താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച ആളുകൾക്ക് നേരെയ താലിബാനികൾ വെടിയുതിർക്കുകയായിരുന്നു. ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം . സംഭവത്തിൽ എത്ര പേർ മരണപ്പെട്ടെന്നോ എത്ര പേർക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ല. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.