എംഎസ്എഫ് നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് എം കെ മുനീര്‍

ഹരിതയിലെ പ്രശ്‌നത്തില്‍ എംഎസ്എഫ് നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് എം കെ മുനീര്‍. ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചിട്ടില്ല. എംഎസ്എഫ് നേതാക്കള്‍ ഉപയോഗിച്ച ഭാഷ ശരിയല്ലെന്നും മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ ഗുണം കിട്ടിയത് ശത്രുകള്‍ക്കാണ്. ഹരിത കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമായിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാവുന്നതാണ്. പി കെ നവാസിന്റെ വാക്കുകള്‍ക്ക് അടിവരയിടേണ്ട കാര്യം തനിക്കില്ലെന്നും മുനീര്‍ പ്രതികരിച്ചു.