ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സി പി ഐ എം

 

കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് സി പി ഐ എം വിവിധ തലങ്ങളിലെ പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായത്. 1947 മുതൽ ഇങ്ങോട്ട് ഒരിക്കൽ പോലും സി പി ഐ എം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചിരുന്നില്ല. രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം പൂർണ്ണമല്ലെന്ന രാഷ്ട്രീയനിലപാടായിരുന്നു സി പി ഐ എമ്മിന്റേത്. ഇടക്കാലത്ത് പോഷക സംഘടനകളായ ഡി വൈ എഫ് ഐയും എസ് എഫ് ഐ യും സ്വാതന്ത്ര്യദിനത്തിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെങ്കിലും പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുന്നത് ഇതാദ്യമാണ്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തി. വിവിധ ഏരിയ,ലോക്കൽ കമ്മിറ്റി ഓഫീസുകളിലും സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തലും സ്വാതന്ത്ര്യദിനാഘോഷവും നടന്നു