പതിനൊന്ന് സ്ത്രീകളില്‍ നിന്നും ലൈംഗിക ആരോപണം നേരിടുകയും തുടര്‍ന്നു ഇംപീച്ച്മെന്റ് നടപടികളിലേയ്ക്കു കടക്കുകയും ചെയ്തതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജി വച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയാണ് രാജി വച്ചത്. കഴിഞ്ഞ ദിവസം 11 സ്ത്രീകളാണ് കൂമോയ്ക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉയര്‍ത്തിയത്.
എന്നാല്‍, ഈ ആരോപണം കൂമോ പൂര്‍ണമായും നിഷേധിച്ചെങ്കിലും സഭ ഇംപീച്ച്മെന്റ് നടപടികളിലേയ്ക്കു കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം രാജി വച്ചത്. 14 ദിവസത്തിനുള്ളില്‍ രാജി പ്രാബല്യത്തിലാകും.