കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസില്‍ നാടകീയ രംഗങ്ങള്‍

കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസില്‍ നാടകീയ രംഗങ്ങള്‍. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ആര്‍ ടി ഒ ഓഫീസില്‍ ബഹളം വെച്ച യൂട്യൂബറെ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുട്യൂബരുടെ വാഹനം കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇന്ന് ആര്‍ ടി ഒ ഓഫീസിലെത്താന്‍ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ ടി ഒ നിലവില്‍ പരാതി നല്‍കിയിട്ടില്ല.

 

ആര്‍ ടി ഒ ഓഫീസില്‍ എത്തിയ യുട്യൂബര്‍മാരായ സഹോദരങ്ങള്‍ ഓഫീസിനകത്ത് വെച്ച് ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. പൊട്ടിക്കരഞ്ഞ് ലൈവ് ചെയ്യാന്‍ തുടങ്ങിയതോടെ ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിക്കുകയും പോലീസ് എത്തി ഇവരെ ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. വാഹനത്തിന്റെ പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടാം തവണയും വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.