ലീഗ് കള്ളപ്പണം വെളുപ്പിക്കുന്ന പാര്‍ട്ടി; പി.കെ കൃഷ്ണദാസ്

ലീഗ് കള്ളപ്പണം വെളുപ്പിക്കുന്ന പാർട്ടിയെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ബന്ധത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ഇരുവരും തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണമെന്നും പി കെ കൃഷ്‌ണദാസ്‌ ആരോപിച്ചു. കെ ടി ജലീലിന്റെ കയ്യിൽ തെളിവുണ്ടെങ്കിൽ പുറത്തുവിടണം.കെ ടി ജലീലിന്റെ നീക്കത്തിനു പിന്നിൽ മുഖ്യമന്ത്രിയുണ്ടോ എന്ന് വ്യക്തമാക്കണം.എല്ലാ കേന്ദ്ര ഏജൻസികളും കേസ് അന്വേഷിക്കണമെന്നും പി കെ കൃഷാൻദാസ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.