രഖിലിന് തോക്ക് നല്‍കിയ ആള്‍ പിടിയില്‍

 

കോതമംഗലം കൊലപാതകം – മാനസയെ വെടിവച്ച് കൊല്ലാന്‍ രഖിലിന് തോക്ക് നല്‍കിയ ആള്‍ പിടിയില്‍. ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് പിടിയിലായത്. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നും പിടികൂടിയ സോനുകുമാറിനെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
രഖില്‍ തോക്ക് വാങ്ങിയത്. അറുപതിനായിരം രൂപ നല്‍കിയാണെന്നും രഖിലിനെ മുനവറില് എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണെന്നും വിവരമുണ്ട്. ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറില്‍ തന്നെ തുടരുകയാണ്. ബീഹാര്‍ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിന്റെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

കേസില്‍ അന്വേഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു. ബീഹാറിലെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാള്‍ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ബംഗാളില്‍ നിന്നും എത്തിച്ച തോക്ക് ബിഹാറില്‍ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.