പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളേയും കുടുംബത്തേയും പി.കെ കുഞ്ഞാലിക്കുട്ടി ചതിച്ചു : കെടി ജലീല്‍

തിരുവനന്തപുരം : കൊടിയവഞ്ചനയാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടും കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്യുന്നതെന്നും ഇത് തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയുണ്ടാക്കിയെന്നും കെടി ജലീല്‍. ചന്ദ്രിക അച്ചടിച്ച യുഎഇയിലെ കമ്പനിക്ക് കൊടുക്കേണ്ട ആറ് കോടി ചിലര്‍ പോക്കറ്റിലാക്കിയെന്നും ജലീല്‍ ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കലിൽ ഉള്‍പ്പെടെ ഒരു ബന്ധവുമില്ലാത്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്വേഷണത്തെ നേരിടുകയാണ്. അദ്ദേഹത്തിനാണ് നോട്ടീസ് പോകുന്നത്. ഇത് തങ്ങളേയും അവരുടേയും കുടുംബത്തേയും സ്‌നേഹിക്കുന്നവര്‍ക്ക് വലിയ വേദനയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിനെതിരെ ലീഗില്‍ നിന്നുതന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും കെടി ജലീല്‍ വ്യക്തമാക്കി.