ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യ

പുരുഷന്മാരുടെ 57 കിലോ ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ രവികുമാര്‍ ദഹിയ. പതിഞ്ഞ തുടക്കത്തില്‍ നിന്ന് ഫാളിലേക്ക് മത്സരം പോയപ്പോള്‍ ഇന്ത്യക്ക് രവികുമാറിലൂടെ മെഡല്‍ ലഭിക്കുകയായിരുന്നു. ഫൈനലില്‍ രവികുമാര്‍ ഇറങ്ങുമ്പോള്‍ സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. കസാഖിസ്ഥാന്‍റെ സാനായേവിനെയാണ് രവികുമാര്‍ ഫാളിലൂടെ പരാജയപ്പെടുത്തിയത്.