അതാണു സ്‌പോര്‍ട്‌സ്…

 

ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനല്‍ മത്സരം…. ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാര്‍ഷിമും ഫിനിഷിംഗിനായുള്ള ഫൈനലില്‍ നേര്‍ക്കുനേര്‍… രണ്ടു പേരും 2.37 മീറ്റര്‍ ചാടി ഫിനിഷ് ചെയ്തു. ഒളിമ്പിക്‌സ് ഒഫീഷ്യല്‍സ് മൂന്നു വീതം അറ്റമ്പ്റ്റുകള്‍ കൂടി രണ്ടു പേര്‍ക്കും നല്‍കിയെങ്കിലും 2.37 മീറ്ററിനു മുകളിലെത്താന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞില്ല. പിന്നീട് രണ്ടു പേര്‍ക്കും ഓരോ അവസരങ്ങള്‍ കൂടി നല്‍കിയെങ്കിലും കാലിനു സാരമയ പരിക്കേറ്റ തമ്പേരീ മത്സരിക്കാനാവാതെ നിറകണ്ണുകളോടെ പിന്‍ വാങ്ങി…. ബാര്‍ഷിമിനു മുന്നില്‍ മറ്റൊരു എതിരാളിയുമില്ല.. സ്വര്‍ണ്ണം സ്വന്തമായ നിമിഷം. ബാര്‍ഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിക്കുന്നു ഞാനും അവസാന ശ്രമത്തില്‍ നിന്നും പിന്മാറിയാല്‍ സ്വര്‍ണ്ണം ഞങ്ങള്‍ രണ്ടു പേര്‍ക്കുമായി പങ്കുവെക്കപ്പെടുമോ? ഒഫിഷ്യല്‍ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ട് പറയുന്നു അതെ അപ്പോള്‍ സ്വര്‍ണ്ണം രണ്ടു പേര്‍ക്കു കൂടെ പങ്കു വെക്കപ്പെടും.. ബാര്‍ഷിമിനു പിന്നെ ആലോചിക്കാനൊന്നുമുണ്ടായില്ല… സ്വര്‍ണ്ണം അവര്‍ പങ്കിട്ടു. ഇത് കണ്ടു നിന്ന തമ്പേരി ഓടി വന്നു ബാര്‍ഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു.. കായിക രംഗത്തെ ഹൃദയം തൊടുന്ന സ്‌നേഹത്തിന്റെ പങ്കുവെപ്പ്.. വിട്ടുകൊടുക്കലും വിജയമാണെന്ന് ലോകത്തോട് പറഞ്ഞ നിമിഷം.