കോതമംഗലം കൊല : രഖിലിന് തോക്കുപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ചെന്ന് സംശയം : ഉന്നം തെറ്റിയത് ഒരു ഉണ്ട മാത്രം

കൊച്ചി : കോതമംഗലത്ത് ഡെന്റൽ ഡോക്ടറായ മനസയെ വെടിവച്ചു കൊന്ന രഖിലിന് തോക്കുപയോഗിക്കുന്നതിൽ പരിശീലനം ലഭി ച്ചിരുന്നുവെന്ന സംശയവുമായി പോലീസ്. മൂന്നു തവണയാണ് രഖിൽ മാനസയ്ക്കു നേരെ വെടിയുതിർത്തത്. ഒരു വെടിയുണ്ട മാത്രമാണ് ഉന്നം തെറ്റിയത്. പരിശീലനം ലഭിക്കാതെ ഇത്തരത്തിൽ തോക്കുപയോഗിക്കാൻ ആകില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത രഖിൽ എവിടെ നിന്നാണ് തോക്ക് കൈവശപ്പെടുത്തിയത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ബീഹാർ പോയപ്പോഴാകാം ഇയാൾ തോക്ക്‌ സംഘടിപ്പിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്. ഈ യാത്രയെ കുറിച്ചതും മൊബൈൽ ഫോൺ കേന്ദ്രികരിച്ചും പോലീസ് അന്വേഷണം നടത്തുണ്ട്.