കണ്ണൂർ : ഐ.എന്‍.എൽ മെമ്പർഷിപ്പ് ക്യാമ്പയിനിൽ നിന്ന് വഹാബ് പക്ഷത്തെ ഒഴിവാക്കി കാസിം ഇരിക്കൂർ. മെമ്പർഷിപ്പ് പ്രവർത്തനത്തിന് വഹാബ് പക്ഷത്തിലെ ആരെയും വരണാധികാരികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയില്ല. 14 ജില്ലകളിലെയും മെമ്പർഷിപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വരണാധികാരികളെ പ്രഖ്യാപിച്ചപ്പോള്‍ വഹാബ് പക്ഷത്തെ ആരും ഉള്‍പ്പെട്ടില്ല.
എല്‍.ഡി.എഫിന്‍റെ മുന്നറിയിപ്പും കാന്തപുരം വിഭാഗത്തിന്‍റെ മധ്യസ്ഥതയും ഒരുക്കിയ സമവായ സാധ്യതക്കിടെയാണ് പുതിയ നീക്കവുമായി കാസിം ഇരിക്കൂർ പക്ഷം രംഗത്തുവന്നത്. ഏകപക്ഷീയമായ മെമ്പർഷിപ്പ് കാമ്പയിന്‍ അംഗീകരിക്കില്ലെന്ന് അബ്ദുല്‍ വഹാബ് വ്യക്തമാക്കി.