പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചത്. എകെജി ഹോസ്പിറ്റലില്‍ സൂക്ഷിച്ച മാനസയുടെ മൃതദേഹം രാവിലെ ഏഴരയോടെ നാറാത്തുള്ള വീട്ടിലെത്തിച്ച് പൊതു ദര്‍ശനത്തിന് വച്ചു.
മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, എഎല്‍എ കെ വി സുമേഷ്, മുന്‍ എംപി ശ്രീമതി ടീച്ചര്‍, ജി. പ. പ്ര. പി പി ദിവ്യ, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ബിജെപി ജി. പ്ര. എന്‍ ഹരിദാസ് ഉള്‍പ്പടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.പയ്യാമ്പലത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു മാനസയുടെ സംസ്‌കാര ചടങ്ങുകള്‍.
തലശ്ശേരി ജന. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന രഖിലിന്റെ മൃതദേഹം മേലൂരിലെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. രഖിലിന് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് പോലീസ് രഖിലിന്റെ വീട്ടുകാരുടെയും സുഹൂത്തുകളുടെയും മൊഴി രേഖപ്പെടുത്തി