വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രതി ക്ക് 10 വർഷം തടവും പിഴയും

യുഡിഎഫ് നിയന്ത്രണത്തിലുള്ള വളപട്ടണം സഹകരണ ബാങ്കിൽനിന്ന് 3.5 കോടി രൂപ തട്ടിയെടുത്ത കേസിൽ അസിസ്റ്റന്റ് അക്കൗണ്ടന്റും മന്ന ശാഖ മാനേജരുമായിരുന്ന കെ.പി. മുഹമ്മദ് ജസീലിനെ (43) ഇന്റർപോളിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. 75 ഇടപാടുകാരുടെ അഞ്ചു കിലോ സ്വർണാഭരണം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ വീണ്ടും പണയം വച്ചും ചതുപ്പു നിലങ്ങൾക്കു വൻ തുക വായ്പ നൽകിയും വ്യാജരേഖ ചമച്ചും 3.5 കോടിയോളം രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ്.ഇന്റർപോളിന്റെ സഹായത്തോടെ മലേഷ്യയിൽനിന്നു പിടികൂടി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചശേഷം പൊലീസ് കസ്റ്റഡിയെലെടുക്കുകയായിരുന്നു. മലേഷ്യയിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ട‌വും റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തുകയായിരുന്നു ഇയാളെന്നു പൊലീസ് അറിയിച്ചു. ഭാര്യ മുംതാസ്, പിതാവ് ഇബ്രാഹിം, സഹോദരൻ ജംഷീർ എന്നിവരും തട്ടിപ്പുകളിൽ ഇയാൾക്കൊപ്പമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു . കേസിലെ 26 പ്രതികളിൽ 22 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു കുറ്റപത്രങ്ങൾ സമർപ്പിച്ചു. 26 പ്രതികൾ ചേർന്ന് 6.92 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണു പൊലീസിന്റെ കുറ്റാരോപണം.