കോവിഡ് പ്രതിസന്ധിയിൽ സർക്കാരിന്റെ കൈത്താങ്ങ്

കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. 5600 കോടിയുടെ പ്രത്യേക പാക്കേജ്സം ആണ് സ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കായാണ് പാക്കേജ്.സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഇളവ് നൽകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തവർക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കെ എഫ് സി പലിശ ഇളവ് അനുവദിച്ചു. കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയർന്ന പലിശ 12 ൽ നിന്ന് 10.5 ശതമാനമായും കുറച്ചു. രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കിയിട്ടുണ്ട്.