പ്രസവം പ്രോത്സാഹിപ്പിച്ച്‌ പോസ്റ്റ് : വിവാദമായതോടെ പിന്‍വലിച്ച് പാലാ രൂപത

പ്രസവം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ച് പാലാ രൂപത. മൂന്ന് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ആനുകൂല്യങ്ങളായി സ്‌കോളര്‍ഷിപ്പും സൗജന്യ പ്രസവവും അഞ്ചുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് പ്രതിമാസം 1500 രൂപ സഹായവും പ്രഖ്യാപിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചിരിക്കുന്നത് . പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021ന്റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.