
ജീന്‍സ് ധരിച്ചതിന് പതിനേഴുകാരിയെ മുത്തച്ഛനും അമ്മാവന്‍മാരും മര്‍ദ്ദിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയിലെ സാവ്റേജി ഗാര്‍ഗ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിനേഴുകാരിയായ നേഹ പാസ്വാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മുത്തച്ഛനും അമ്മാവന്‍മാരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി വടി കൊണ്ടുള്ള മര്‍ദ്ദിച്ചുവെന്ന് നേഹയുടെ അമ്മ ശകുന്തളാ ദേവി പാസ്വാന്‍ പറയുന്നു. ഒരു ദിവസം നീണ്ട വ്രതത്തിന് ശേഷം വ്രതത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ പെണ്‍കുട്ടി ജീന്‍സ് ധരിച്ചതാണ് ബന്ധുക്കളെ പ്രകേപിപ്പിച്ചത്.മര്‍ദ്ദനമേറ്റ് പെണ്‍കുട്ടി ബോധം കെട്ടുവീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞു കൊണ്ടുപോയ ബന്ധുക്കൾ പെണ്‍കുട്ടി മരിച്ചുപോയെന്ന് കരുതി പാലത്തില്‍ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയും പാലത്തിന് അടിയിലുളള കമ്പികളില്‍ മൃതദേഹം ഉടക്കികിടക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് . സംഭവത്തില്‍ നേഹയുടെ മുത്തച്ഛനും അമ്മാവന്മാരും അമ്മായിമാരും അടക്കമുള്ള ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.