നടനും കൊല്ലം എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നും കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമാണ് വാര്‍ത്തകള്‍. സരിതയുമായുള്ള വേര്‍പിരിയലിന് ശേഷമായിരുന്നു മുകേഷ്, മേത്തില്‍ ദേവികയെ വിവാഹം കഴിച്ചത്. മുപ്പത്തിയാറുകാരിയായ ദേവികയുടെയും അന്‍പത്തിയെട്ടുകാരനായ മുകേഷിന്റെയും രണ്ടാം വിവാഹം അന്ന് ഏവരെയും അമ്പരപ്പിച്ചിരുന്നു.
1987 ലായിരുന്നു അക്കാലത്ത് തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയെ മുകേഷ് പ്രണയിച്ച് വിവാഹം കഴിച്ചത്.വിവാഹ മോചനം വരെ തുറന്നു പറച്ചിലുകള്‍ക്കും തയാറാകാതിരുന്ന സരിത, മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചത് അന്ന് ചര്‍ച്ചയായിരുന്നു. ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഢനങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ് താനെന്നും മുകേഷിനു വേണ്ടി ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.
സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മുകേഷ് എങ്ങനെ ഒരു ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോള്‍ ഇതേ ആരോപണവുമായാണ്് മേതില്‍ ദേവികയും വന്നിരിക്കുന്നത്. മുകേഷുമായി തനിക്ക് ബന്ധം തുടരാന്‍ കഴിയില്ലെന്ന നിലപാടിലാണ് ദേവികയെന്നും വേര്‍പിരിയല്‍ ശരിവെക്കുന്ന തരത്തിലാണ് മേതില്‍ ദേവികയുമായുള്ള അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്നാണ് റിപ്പോര്‍ട്ട്…