
കോഴിക്കോട് : വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. വയനാട് സ്വദേശിനിയും കോഴിക്കോട് കട്ടിപ്പാറയില്‍ സ്വകാര്യ സ്കൂളിലെ കായിക താരവുമായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. കോടഞ്ചേരി സ്വദേശി വി.ടി മിനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നെല്ലിപ്പൊയിലിലെ സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
