അർജുൻ ആയങ്കിക്ക് ജാമ്യമില്ല

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി വ്യകതമാക്കി . അര്‍ജുന് ജാമ്യം അനുവദിക്കുന്നതിനെതിരേ കസ്റ്റംസും ശക്തമായ വാദമുയര്‍ത്തിയിരുന്നു . ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്തു. അതേസമയം, കേസിലെ മൂന്നാംപ്രതിയായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട് . അജ്മലിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ആയങ്കിയുടെ സുഹൃത്തായ അജ്മലിന് കോടതി ജാമ്യം നല്‍കിയത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജൂണ്‍ 28-നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ബന്ധമുള്ള സ്വര്‍ണക്കടത്തിലും സ്വര്‍ണക്കടത്ത് ക്വട്ടേഷനിലും അര്‍ജുന്‍ ആയങ്കിക്ക് ബന്ധമുണ്ടെന്നായിരുന്നു കസ്റ്റംസിൻറെ കണ്ടെത്തൽ.