കൊന്നതോ ? അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ മരണത്തിൽ ദുരൂഹത : സംശയവുമായി കസ്റ്റംസ്

കണ്ണൂർ : അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിൽ ദുരൂഹത സംശയിച്ച് കസ്റ്റംസ്. ഇന്നലെ രാത്രിയിലാണ് അർജുൻ ആയങ്കിയുടെ സുഹൃത്തും സഹായിയുമായ റമീസ് മരിച്ചത്. ഇയാളോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. കണ്ണൂരിൽ ആയങ്കിയുടെ സുഹൃത്തും ഷുഹൈബ് വധകേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയ സമയത്ത് റമീസിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് . കരിപ്പൂരിൽ സ്വർണ്ണം തട്ടിയെടുക്കാൻ അർജുൻ എത്തിയപ്പോൾ റമീസും കൂടെയുണ്ടായിരുന്നു. റമീസിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടായിരുന്നു. ഇതിനിടെയാണ് റമീസ് സഞ്ചരിച്ച ബൈക്ക് അഴീക്കോട് കപ്പക്കടവിൽ കാറപകടത്തിൽപ്പെട്ടതും മരണം സംഭവിച്ചതും.