ഒരു സെൽഫിക്ക് നൂറു രൂപ

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

ത​നി​ക്കൊ​പ്പം നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കണമെങ്കിൽ പ​ണം നൽകണമെന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ഷ താ​ക്കൂ​ര്‍.പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100 രൂപ ബിജെപി പ്രാദേശിക മണ്ഡൽ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം എന്നായിരുന്നു മന്ത്രിയുടെ പ്രകടനം. സെ​ല്‍​ഫി​ എടുക്കുമ്പോൾ സ​മ​യം പോ​കു​ന്ന കാ​ര്യ​മാ​ണെന്നും ഇ​തു​കാ​ര​ണം തന്റെ പ​രി​പാ​ടി​ക​ള്‍ വൈ​കാ​റു​ണ്ടെ​ന്നുമാണ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ഉഷ താക്കൂര്‍ പറയുന്നത്.

‘ഒരുപാട് സമയം സെൽഫിക്ക് വേണ്ടി പാഴാകുന്നു. അതുകൊണ്ടുതന്നെ എന്റെ പരിപാടികൾ മണിക്കൂറുകളോളം വൈകുന്നു. പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100 രൂപ ബിജെപി പ്രാദേശിക മണ്ഡൽ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം’- ഉ​ഷ താ​ക്കൂ​ര്‍

തന്നെ സ്വീകരിക്കാനായി പൂച്ചെണ്ടുകളുടെ ആവശ്യമില്ലെന്നും പകരം പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയാകുമെന്നും ഉഷ താക്കൂര്‍ പറഞ്ഞു. 2015ൽ മധ്യപ്രദേശിലെ തന്നെ മന്ത്രിയായ കുൻവാർ വിജയ് ഷായും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. തനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 10 രൂപ നൽകണമെന്നായിരുന്നു ഷായുടെ പ്രഖ്യാപനം.