കണ്ണൂർ മാക്കൂട്ടത്ത് ബസ് അപകടം; ഡ്രൈവർ മരിച്ചു

കണ്ണൂർ മാക്കൂട്ടം ചുരം പാതയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം.
അപകടം. ഇരുപതോളം യാത്രക്കാരുമായി ബാംഗ്ളൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണ്ണാടക ആർ ടി സി വോൾവോ ബസ്സ് ആണ് അപകടത്തിൽ പെട്ടത്. മഴയും കോടയും കാരണം ഡ്രൈവർക്ക് കാഴ്ച മറഞ്ഞതിനെ തുടർന്ന് ബസ്സ്‌ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചെരിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം .അപകടത്തെ തുടർന്ന് വാതിലുകൾ ലോക്ക് ആയി.ഇ രിട്ടി യിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് ബസ്സിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.കേരള കർണാടക ഫയർഫോഴ്സ് സയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്..ബസ്സിന്റെ മുൻഭാഗം പൂർണമായി തകർന്നു.ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ കർണാടക സ്വദേശി സ്വാമിയെ വിരാജ് പെട്ട താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപെട്ടു. ബസിലെ 15 ഓളം യാത്രക്കാർക്ക് പരിക്കേറ്റു .പരിക്കേറ്റവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിരാജ് പേട്ടയിലെ ആശുപത്രിയിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവഴി വന്ന മറ്റ് വാഹന യാത്രക്കാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.