കണ്ണൂർ കോർപ്പറേഷൻ വിദ്യാമിത്രം പദ്ധതി ഫോൺ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു

 

കണ്ണൂർ കോർപ്പറേഷൻ വിദ്യാമിത്രം പദ്ധതിയിലൂടെ ലഭിച്ച മൊബൈൽഫോണുകൾ സ്കൂളുകളിൽ നേരിട്ട് എത്തിക്കുന്നതിനുള്ള ഫോൺ വണ്ടി യുടെ ഫ്ലാഗ് ഓഫ് കണ്ണൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷതവഹിച്ചു. കൗൺസിലർ എം പി രാജേഷ്, ഹെഡ്മാസ്റ്റർ പ്രദീപൻ നാരോത്ത്‌, രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ സംബന്ധിച്ചു.