അഭയക്കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധപരോള് അനുവദിച്ചനെതിരെ ജോമോന് പുത്തന്‍ പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചു. പരോള്‍ അനുവദിച്ചത് സുപ്രിംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി പത്ത് വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. സിബിഐ കോടതി ശിക്ഷിച്ച അഞ്ചുമാസം തികയുന്നതിന് മുന്‍പാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. ഹര്‍ജി നാളത്തേക്ക് ഹൈക്കോടതി പരിഗണിച്ചേക്കും.
