കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഈ മുന്‍ഗണന ലഭിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമേയാണ് പുതിയ മുന്‍ഗണനാ വിഭാഗങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.