
തിരുവനന്തപുരം : അർജുൻ ആയങ്കിയെയും സംഘത്തെയും സ്വർണ്ണം പൊട്ടിക്കാൻ സഹായിച്ചത് കൊടി സുനിയും മുഹമ്മദ് ഷാഫിയുമെന്ന കണ്ടെത്തലിൽ കസ്റ്റംസ്. അർജുൻ ആയങ്കി നൽകിയ മൊഴി അനുസരിച്ച് പൊലീസ് വേഷത്തിലെത്തിയും കൊടി സുനി ഹവാല ഇടപാട് നടത്തിയിരുന്നു.14 തവണയാണ് മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും സഹായത്തോടെ സ്വര്ണ്ണം പൊട്ടിച്ചത്. 8 തവണ ഇവരുടെ സഹായമില്ലാതെ സ്വര്ണ്ണം പൊട്ടിച്ചു. 22 തവണയാണ് ആകെ സ്വര്ണ്ണം പൊട്ടിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊടി സുനിയെയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.അതേസമയം, ഇന്നലെ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ റെയി ഡിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
