വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിക്കുന്നത് കുറ്റകരം : ഡി.ജി.പി

തിരുവനന്തപുരം : വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണിൽ സംസാരിക്കുന്നത് കുറ്റകരം തന്നെയാണെന്ന് പോലീസ് മേധാവി അനിൽ കാന്ത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. വാർത്ത സമ്മേളനത്തിൽ പറഞ്ഞു.നേരത്തെ ഫോൺ ചെവിയോട്​ ചേർത്ത്​ സംസാരിച്ചാൽ മാത്രമേ കേസെടുത്തിരുന്നു​ള്ളു. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു എന്നതിലാണ് നടപടി.ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോൺ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ് ചർച്ചയായിരുന്നു.