കണ്ണൂർ : കണ്ണൂർ കിംസ്റ്റ് ഹോസ്പിറ്റലിന്‍റെ ആഭിമുഖ്യത്തില്‍ ഡോ.എസ് വി അൻസാരി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ഡോ.എൻ കെ സൂരജ് പാണയിൽ,കെ പ്രമോദ്,ഡോ.അൻസാരിയുടെ കുടുംബാംഗങ്ങൾ,സഹപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഒരു ഡോക്ടർ എന്നതിലുപരി രോഗികൾക്ക് പ്രിയപ്പെട്ട ഒരാളായി മാറാൻ സാധിച്ചതാണ് ഡോ എസ് വി അൻസാരി ജനകീയ ഡോക്ടറായി മാറാൻ കാരണമായതെന്ന് ഡോ. എൻ കെ സൂരജ് പാണയിൽ അനുസ്മരിച്ചു.
കെപ്രമോദ്,ഡോകടര്‍മാരായഅജിത്സുഭാഷ്,ഷബീർ,സുധാകരൻ,അനിത,ഇസ്മായിൽ,ആഷിക്,അന്ന മാത്യു,ഉമ്മർ ഫാറൂഖ്,മീനു, ഡോ.അൻസാരിയുടെ മകൻ ഡോ.ജസീം,ഭാര്യ ഡോ.സബിത എന്നിവർ സംസാരിച്ചു.എൻ രാധാകൃഷ്ണൻ,നിധിൻ പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
