വളപട്ടണം പാലത്തിന് ഇനി പുതിയ കൈവരികള്‍

വളപട്ടണം പാലത്തിന്റെ തകർന്ന കൈവരികൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. കൈവരികൾ തകർന്ന കാര്യം കെ വി സുമേഷ് എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എം മുഹമ്മദ്‌ റിയാസിനെ നേരിട്ട് അറിയിച്ചിരുന്നു. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനവും നൽകിയിരുന്നു, മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തകർന്ന ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാനുള്ള പണിയാരംഭിച്ചത്.