സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില. മെയ് 20നുശേഷം സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വില താഴുന്ന പ്രവണതയായിരുന്നു.
മെയ് ഒന്നിന് രേഖപ്പെടുത്തിയ 35,040 രൂപയായിരുന്നു ഒരുമാസത്തെ താഴ്ന്ന വില. 1,800 രൂപയോളം വർധിച്ച് മെയ് 26ന് 36,880 രൂപ നിലവാരത്തിലെത്തുകയുംചെയ്തിരുന്നു.
