മൊബൈല്‍ ആര്‍ ടി പി സി ആര്‍ പരിശോധന

ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പരിശോധന. പുള്ളിയോട് വെസ്റ്റ് എല്‍ പി സ്‌കൂള്‍, പായം യു പി സ്‌കൂള്‍, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്‌കൂള്‍ (രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെ), കാനായി അങ്കണവാടി(ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാല് മണി വരെ), ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.