ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി

കണ്ണൂർ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഡിവൈഎഫ്ഐ പ്രവ‍ർത്തകനായ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസിയായ പ്രതി വികെ നിധീഷ് ആണ് പൊലീസിൽ കീഴടങ്ങിയത്. നിധീഷ് ദിവസങ്ങളായി ഒളിവിലായിരുന്നു. കഴിഞ്ഞ 20-ാം തിയ്യതിയാണ് കുട്ടിയുടെ പിതാവ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമ പ്രകാരവും എസ് സി -എസ് ഡി ആക്ട് പ്രകാരവുമാണ് കേസ് പതിനാലുകാരിയെ ഇയാൾ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പേരാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.