ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപടികള്‍ വിചിത്രം ; പൃഥ്വിരാജ് സുകുമാരൻ

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന നടപടികള്‍ വിചിത്രമെന്ന് നടന്‍ പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ ആളുകളില്‍ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങളാണ് ലഭിക്കുന്നത്. എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും, എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല.ജനങ്ങള്‍ക്ക് വേണ്ടിയാണ് നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ കൊണ്ടുവരേണ്ടത്.ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. എന്നാല്‍ ഇപ്പോള്‍ ലക്ഷദ്വീപിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ മാര്‍ഗമായി മാറുമെന്നും, ലക്ഷദ്വീപിലെ ജനതയോടൊപ്പം നില്‍ക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ ലക്ഷദ്വീപ് നിവാസികള്‍ അഭ്യര്‍ഥിക്കുന്നുണ്ടെന്നും പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.