തിരുവനന്തപുരം : മന്ത്രിയാകാൻ സാധിക്കാത്തതിൽ നിരാശയില്ലെന്ന് കെ കെ ശൈലജ. മന്ത്രിയാക്കേണ്ടെന്ന പാർട്ടി തീരുമാനം അംഗീകരിക്കുന്നു. പാർട്ടി ഏർപ്പിച്ച കാര്യം ഭംഗിയായി തന്നെയാണ് നിർവഹിച്ചത്. തന്റെ പ്രവർത്തനങ്ങൾ പാർട്ടിയുടെ അടക്കം കൂട്ടായ പ്രവർത്തനങ്ങളാണ്.പുതുമുഖങ്ങൾ നന്നായി ചെയ്യുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിക്കുന്നതായാലും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.