കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുന്നു : തീരുമാനം ഉടൻ

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരുമെന്ന് സൂചന. തീരുമാനം ഉണ്ടാവുമെന്നാണ് വിവരം.നാളെ പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനായി സിപിഐഎം സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.
കോടിയേരി ആരോഗ്യ പ്രശ്നങ്ങളാല്‍ തല്‍ക്കാലത്തേക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.